കോറളായി : ക്രിക്കറ്റ് ആണ് ലഹരി എന്ന ആഹ്വാനവുമായി ലഹരിക്കെതിരെ പ്രിയദർശിനി കോറളായി സംഘടിപ്പിക്കുന്ന പ്രിയദർശിനി ക്രിക്കറ്റ് ലീഗ് 2026 സീസൺ 2 ന് പ്രൗഢോജ്ജ്വല തുടക്കം. ഉദ്ഘാടന മത്സരത്തിൽ പ്രിയദർശിനി ഹീറോസ് 8 റൺസിന് പ്രിയദർശിനി ലെജൻ്റ്സിനെ പരാജയപ്പെടുത്തി ആദ്യ വിജയം നേടി. മത്സരത്തിലെ മികച്ച താരമായി പ്രിയദർശിനി ഹീറോസിൻ്റെ ജയേഷ് തിരഞ്ഞെടുക്കപ്പെട്ടു.
പ്രിയദർശിനി ഹീറോസ്, പ്രിയദർശിനി ലെജൻ്റ്സ്, പ്രിയദർശിനി റോയൽസ്, പ്രിയദർശിനി സ്റ്റാർസ് എന്നിങ്ങനെ 4 ടീമുകളിലായി കോറളായി, എരിഞ്ഞിക്കടവ്, മുല്ലക്കൊടി, കുറുമാത്തൂർ തുടങ്ങി വിവിധ പ്രദേശങ്ങളിലെ അറുപതോളം താരങ്ങൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നു.
നേരത്തെ PCL Season 2 ആദ്യ മത്സരം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ, റെയിഞ്ച് ഓഫീസ് തളിപ്പറമ്പ് ശ്രീ അഷ്‌റഫ് മലപ്പട്ടം ഉദ്‌ഘാടനം ചെയ്തു. മത്സരത്തിൽ വിശിഷ്ടാതിഥിയായി വാർഡ് മെമ്പർ ജിനേഷ് ചാപ്പാടി കളിക്കാരെ പരിചയപ്പെട്ടു. PCL കൺവീനർ നസീർ കോറളായി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.പി മജീദ് കോറളായി, റിനു സി, താജുദീൻ കെ, ഷമീർ ടി.വി, ഷമീം പൂനെ, ഷൈജു കെ കോറളായി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment