മയ്യില്‍: പതിറ്റാണ്ടായി ചെറുപഴശ്ശിയിലും വള്ളിയോട്ട് പ്രദേശത്തും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ തണല്‍ സ്വാശ്രയ സംഘത്തിൻ്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം 19-ന് നടത്തും. ഇടൂഴി ഇല്ലത്തിനു സമീപത്തെ കെ.പി.നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരത്തിലാണ് പരിപാടി.
വൈകീട്ട് ആറിന് ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി എട്ടു മുതല്‍ പ്രദേശവാസികളുടെ കലാവിരുന്ന്, ഒന്‍പതിന് കണ്ണൂര്‍ സംഘകലയുടെ വില്കലാമേള കതിവനൂര്‍ വീരന്‍ ഉണ്ടാകും.

Post a Comment