Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റാഗിംഗ് വിഷയത്തിൽ സ്കൂൾ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുക; DYFI കണ്ണാടിപറമ്പ് ഈസ്റ്റ്‌ മേഖല കമ്മിറ്റി

കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റാഗിംഗ് വിഷയത്തിൽ സ്കൂൾ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുക; DYFI കണ്ണാടിപറമ്പ് ഈസ്റ്റ്‌ മേഖല കമ്മിറ്റി

കണ്ണാടിപ്പറമ്പ്: സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥികളെ മാതൃകാപരമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കുക. സ്കൂളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്ന രീതിയിലേക്ക് നടപടികൾ സ്വീകരിക്കുക. വിദ്യാലയങ്ങളിലെ ടോയ്‌ലറ്റ് ക്ലോസറ്റുകളും മറ്റും നശിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക. സ്കൂളിലെ വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത പിടിഎ കമ്മിറ്റിയുടെ നിലപാടുകളും അവസാനിപ്പിക്കുക. എന്നീ കാര്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികൾ സ്കൂൾ അധികൃതരെ കണ്ട് സംസാരിച്ചു.

ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് മേഖലാ സെക്രട്ടറി പി പി അഭിജിത്ത് മേഖല ട്രഷറർ ശരത് എം എസ് എഫ് ഐ ഏരിയ സെക്രട്ടറി നന്ദകിഷോർ പ്രസിഡണ്ട് അവിനാഷ് ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ ടി,ശ്രീരാഗ്. K പ്രയാഗ്, അഖിൽ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments