മയ്യിൽ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടുന്ന ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കടൂർ, ചായമുറി, നിരന്തോട് ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി സ്ഥാപിച്ച ബോർഡുകളാണ് ഇരുട്ടിൽ നശിപ്പിച്ചത്. സംഭവത്തിൽ ബൂത്ത് പ്രസിഡൻ്റ് പി.വി. അബ്ദുൾ മജീദ് പരാതിപ്പെട്ടു.

Post a Comment