Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ധന പ്രതിസന്ധിക്കെതിരെ സമരവുമായി മയ്യിൽ യൂണിറ്റ് വ്യാപാരി വ്യവസായി സമിതി:*

ഇന്ധന പ്രതിസന്ധിക്കെതിരെ സമരവുമായി മയ്യിൽ യൂണിറ്റ് വ്യാപാരി വ്യവസായി സമിതി:*

മയ്യിൽ: വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് ഇന്ധന പ്രതിസന്ധിക്കെതിരെ ധർണ സമരം നടത്തി. ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌ മേഖലയിലെ പാചക വാതക ദൗർലഭ്യം പരിഹരിക്കുക, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും മറ്റും അന്യായമായ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മയ്യിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തിയത്. സമരം ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. ലത്തിഫ് ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് പി. ഉല്ലാസൻ അധ്യക്ഷത വഹിച്ചു. ഏറിയ സെക്രട്ടറി പി. പി. ബാലകൃഷ്ണൻ,സമിതി നേതാക്കന്മാരായ പി.വി. ശശിധരൻ, ബിജു വേളം, എസ് രാജേഷ്, എം. എം. ഗിരീശൻ, ഒ.കെ.സന്തോഷ്, വി.വി.ബിജു, സി ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments