കൊളച്ചേരി: ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിനു സമീപം ജീവിസ് നിവാസിലെ റിട്ട. പ്രധാന അദ്ധ്യാപകൻ ജി. വിശാഖൻ (79) അന്തരിച്ചു. പരേതരായ മണപ്പുറം ഗോപാലൻ, കൊല്ലം ഭാരതി അമ്മ എന്നിവരുടെ മകനാണ്. കാലടി ചെറുപഴശ്ശി വെസ്റ്റ് എൽ.പി സ്കൂളിൽ അധ്യാപകനായും കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപകനായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സ്റ്റേജ് ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ( സവാക് ) സംസ്ഥാന പ്രസിഡന്റ്, പ്രകൃതിമിത്രം ചെയർമാൻ തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം.വി രാഘവൻ തയ്യാറാക്കിയ ബദൽ രേഖ വിശാഖൻ മാസ്റ്ററുടെ കൈപ്പടയിലായിരുന്നു. ആദ്യകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലും പിന്നീട് സി.എം പിയിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം സാംസ്കാരിക പ്രവർത്തനത്തിൽ സജീവമായതോടെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നു. മുതിർന്ന സി.പി.എം, സി.എം.പി, കോൺഗ്രസ് നേതാക്കളുമായി അവസാനകാലം വരെ അടുത്ത സൗഹൃദബന്ധം പുലർത്തിയിരുന്നു.
ഭാര്യ: ടി.കെ. സരസമ്മ (റിട്ട. അധ്യാപിക, കോട്ടക്കുന്ന് യു.പി.സ്കൂൾ)
മക്കൾ: വിശ്വേശ്വരി, വിനീത, വിപിൻ (ദുബായ് )
മരുമക്കൾ: കെ.വി. സുനിൽകുമാർ (റിട്ട. ആർമി ഇൻ്റലിജെൻസ് ഓഫീസർ), സുനീഷ് (ബിസിനസ്സ്), ശിഖ (ആലുവ)
സഹോദരങ്ങൾ: ഡോ. ഭദ്രൻ ( ഫിസിഷ്യൻ, കരുനാഗപ്പള്ളി ) , ദ്രൗപതി (റിട്ട.അധ്യാപിക, കല്ലട ), പരേതനായ ജയസിംഹൻ
സംസ്കാരം ഞായറാഴ്ച്ച ഉച്ചക്കുശേഷം 2 മണിക്ക് പയ്യാമ്പലത്ത്

Post a Comment