നാറാത്ത്: യു.ഡി.എഫ് നാറാത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി തിരുവട്ടൂർ, കെ പ്രമോദ്, മുസ്തഫ കോടിപ്പായിൽ, പി. സുധഷ് എന്നിവരും കെ. എം.സി. സി. നേതാക്കളായ അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, സൈനുദ്ദീൻ ചേലേരി കെ.കെ.ഷിനാജ് ,സി.കെ ജയചന്ദ്രൻ, എം.പി.മോഹനാംഗൻ , കെ. റഹ്മത്ത്, ടി.പി. കുഞ്ഞഹമ്മദ്, കെ.വിഷിജ, കെ.എൻ. മുസ്തഫ, പി.പി.അഷറഫ് എന്നിവർ സംസാരിച്ചു. പി.സുധീഷ് സ്വാഗതവും ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment