റോഡരികില്‍ മാലിന്യ തള്ളിയതിന് പതിനായിരം രൂപ പിഴയീടാക്കി
മയ്യില്‍: റോഡരികില്‍ പ്ലാസ്റ്റിക് കവറുകള്‍, തുണികള്‍ ഉള്‍പ്പെടയുള് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് മൂന്നു പേരില്‍ നിന്നായി പതിനായിരം രൂപ പിഴയീടാക്കി ജില്ലാ എന്‍ഫോഴ്‌സമെന്റ് സ്വാഡ്. മയ്യില്‍ പഞ്ചായത്ത പരിധിയില്‍ നടത്തിയ പരിശോധനയില്‍ എരിഞ്ഞിക്കടവ് പൊതുറോഡരികിലെ ആളൊഴിഞ്ഞ പറമ്പിലാണ് മാലിന്യങ്ങള്‍ തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശത്തെ കെ.പി.ഹംസ,കെ.കെ.പി.യസഫീറസ, കെ.ഒ.കുഞ്ഞിരാമന്‍ എന്നിവരില്‍ നിന്നാണ് പിഴയീടാക്കിയത്. മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് കെ.പി. സുബീനയില്‍ നിന്ന് 2500 രൂപയും പിഴയായി ഈടാക്കി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌കാഡ് ലീഡര്‍ പി.പി.അഷ്‌റഫ്, അംഗം അലന്‍ബേബി, സി.കെ.ദിബില്‍, ടി.വി.വിനോദ് എന്നിവരും ഉണ്ടായിരുന്നു.
Post a Comment