പടം. 30hari40 മയ്യില്‍ പെരുവങ്ങൂരില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും നശിച്ച നേന്ത്ര വാഴ തോട്ടത്തില്‍
പുതിയ വളപ്പില്‍ അബ്ദുള്‍ അസീസും ഭാര്യ കെ.പി. ആയിഷയും വിതുമ്പുന്നു
മയ്യില്‍: അപ്രതീക്ഷമായെത്തിയ വേനല്‍ മഴയും കാറ്റും കനത്ത കൃഷി നാശം. മയ്യില്‍ പെരുവങ്ങൂര്‍ വയല്‍, കുറ്റിയാട്ടൂര്‍ പൊറോളം, നെല്ലിക്കപ്പാലം എന്നിവിടങ്ങളിലാണ് ആയിരത്തിലധികം കുലച്ച നേന്ത്രവാഴകള്‍ ഒടിഞ്ഞു വീണത്. വേനല്‍ക്കാല പച്ചക്കറികള്‍ക്കും നാശമുണ്ടായിട്ടുണ്ട്. പെരുവങ്ങൂരിലെ കെ. രാജന്‍, കെ.ചന്ദ്രന്‍, കോറലാട്ടിലെ പി.എം. ഗോപാലകൃഷ്ണന്‍ എന്നിവരുടെ മുന്നൂറിലധികം വാഴകളാണ് നശിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകീട്ടോടെയുണ്ടായ കാറ്റിലും മഴയിലുമാണ് നാശമുണ്ടായത്. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍,പഞ്ചായത്തംഗം കെ.അജയന്‍ തുടങ്ങിയവര്‍ പെരുവങ്ങൂരിലെത്തി കൃഷി നാശം വിലയിരുത്തി.
(ബോക്‌സില്‍ നല്‍കാന്‍)
അബ്ദുള്‍ ആസീസിന്റെ കൃഷി നാശം തുടര്‍ക്കഥ
പെരുവങ്ങൂരിലെ പുതിയവളപ്പില്‍ അബ്ദുള്‍ അസീസും കെ.പി. ആയിഷയും ചേര്‍ന്നു വര്‍ഷങ്ങളായി നടത്തുന്ന നേന്ത്രവാഴ ക്കൃഷി കഴിഞ്ഞ രണ്ടു വര്‍ഷളിലും വേനലില്‍ മഴയില്‍ നശിച്ചിരുന്നു. ഇക്കുറി കാര്യമായ പ്രതിരോധത്തോടെ നടത്തിയ 700 ഓളം വാഴകളാണ് അസീസിനുമാത്രം നശിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇവരുടെ കുടുംബത്തിനുണ്ടായ നഷ്ടം താങ്ങാവുന്നതിലുമപ്പുറമാണ്. കഴിഞ്ഞ എട്ടു മാസത്തെ വിയര്‍പ്പ് വെറുതെയായിപ്പോയല്ലേ എന്നു പറഞ്ഞാണ് കെ.പി. ആയിഷ വിതുമ്പുന്നത്. പാട്ടത്തിനെടുക്കുന്ന വയലില്‍ പുലര്‍ച്ചെ മുതല്‍ വൈകീട്ടോളം ജോലി ചെയ്താണ് ഇവര്‍ കൃഷി നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം വാഴകള്‍ നശിച്ചിട്ടും ആരില്‍ നിന്നും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് അബ്ദുള്‍ അസീസ് പറയുന്നത്. കാര്‍ഷിക വായപയും എടുത്താണ് ഇക്കുറി ഇവര്‍ കൃഷി നടത്തിയത്. വേനല്‍ക്കാല പച്ചക്കറികളും മഴയില്‍ നശിച്ചിട്ടുണ്ട്.
Post a Comment