Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുവൈത്തിലെ യു.എസ് എംബസി താൽക്കാലികമായി അടച്ചിടും

കുവൈത്തിലെ യു.എസ് എംബസി താൽക്കാലികമായി അടച്ചിടും

കുവൈറ്റ് സിറ്റി : കുവൈത്തിലെ യു.എസ് എംബസിപ്രാദേശിക സംഘർഷാവസ്ഥ തുടരുന്നതിനാൽ അടുത്ത അറിയിപ്പ് വരെ അടച്ചിടുന്നതായി അറിയിച്ചു. എംബസിയിലെ എല്ലാ സാധാരണയും അടിയന്തരവുമായ കോൺസുലർ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു.
സാധാരണ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ സന്ദർശകർക്കും അപേക്ഷകർക്കും വിശദാംശങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും നിരന്തരം പരിശോധിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം.

0/Post a Comment/Comments