കുറ്റ്യാട്ടൂർ: ഗ്രാമ പഞ്ചായത്ത് തല ശുചിത്വ കമ്മിറ്റി രൂപവത്കരിച്ചു. സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന യോഗം പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം ബിന്ദു വിശദീകരണം നൽകി. എം.പി പങ്കജാഷൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ്, ഹരിത കേരള മിഷനിലെ വി. സഹദേവൻ എന്നിവർ സംസാരിച്ചു. 22 ന് ഞായറാഴ്ച മുഴുവൻ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു.
Post a Comment