Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ കോർപ്പറേഷന്റെയും മുൻ മേയറുടെയും നിത്യ സ്മാരകമായി നഗരത്തിലെ ബഹുനില പാർക്കിംഗ് സമുച്ചയം

കണ്ണൂർ കോർപ്പറേഷന്റെയും മുൻ മേയറുടെയും നിത്യ സ്മാരകമായി നഗരത്തിലെ ബഹുനില പാർക്കിംഗ് സമുച്ചയം

കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ്ങ് സമുച്ചയം അടച്ചിട്ടതിനെതിരെ വൻ പ്രതിഷേധം.കരാർ പ്രകാരമുള്ള പണം നൽകാത്തതിൻ്റെ പേരിലാണ് കഴിഞ്ഞ ദിവസം കരാറുകാർ പ്രവർത്തനം അവസാനിപ്പിച്ചത്. അതോടെ വാഹനങ്ങൾ റോഡരുകിൽ നിർത്തിയിടേണ്ട ഗതികേടിലാണ്. തുടർന്നാണ് അടച്ചിട്ട പാർക്കിങ് കേന്ദ്രത്തിന് മുന്നിലും കോർപ്പറേഷൻ മേയർക്ക് മുന്നിലും പ്രതിഷേധമുയർന്നത്

കണ്ണൂർ കോർപ്പറേഷൻ്റെയും മുൻ മേയറുടെയും അഴിമതിയുടെ നിത്യസ്മരകം എന്ന ബാനർ ഉയർത്തിയാണ് ജനങ്ങളും നഗരസഭാ കൗൺസിലർമാരുംപ്രതിഷേധിച്ചത്. പാർക്കിങ്ങ് കേന്ദ്രത്തിന് അനുവദിച്ചതുക ആരുടെ പോക്കറ്റിലാണ് പോയതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടു. രാമചന്ദ്രൻ കടന്നപ്പള്ളി സമരം ഉദ്ഘാടനം ചെയ്തു.

കണ്ണൂർ നഗരത്തിലെത്തുന്ന കാറുകൾക്ക് പാർക്ക് ചെയ്യാനാണ് സ്റ്റേഡിയത്തിന് സമീപവും ബാങ്ക് റോഡിൽ എസ്ബിഐക്ക് മുന്നിലായും രണ്ട് ബഹുനില പാർക്കിങ് സമുച്ചയം നിർമിച്ചത്. സ്റ്റേഡിയത്തിന് സമീപമുള്ള പാർക്കിങ് കേനദ്രoകഴിഞ്ഞ ഒക്ടോബറിലാണ് തുറന്നത്. ഏതാനും മാസത്തിനകം അതിന് താഴ് വീണു.ബാങ്കിന് മുന്നിലുള്ളത് ഇതുവരെ തുറന്നിട്ടില്ല. പൂണെയിലെ ഏജുസോഫ്റ്റ് എന്ന ഏജൻസിയാണ് കരാർ എടുത്തത്. ആദ്യഘട്ട പ്രവൃത്തിക്കും അറ്റകുറ്റപ്പണിക്കുമായി 60 ലക്ഷം രൂപയാണ് കരാറുകാർ ആവശ്യപ്പെട്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും ഈ തുക നൽകാൻ കോർപ്പറേഷൻ തയാറായില്ല. തുടർന്നാണ് കരാറുകാർ പ്രവർത്തനം അവസാനിപ്പിച്ചത്. അമൃത് പദ്ധതിയിൽ പന്ത്രണ്ടര കോടി രൂപയാണ് ഈ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി അനുവദിച്ചത്. ആ പണം എവിടെ പോയി എന്നാണ് ഉയരുന്ന ചോദ്യം. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയടക്കമുള്ളവരായിരുന്നു നിർമാണ ഘട്ടത്തിൽ കണ്ണൂർ കോർപ്പറേഷൻ്റെ മേയർമാർ.

പ്രതിഷേധ സമരത്തിൽ പി കെ ശബരീഷ്, പി അജയകുമാർ, സി ധീരജ്, കെ പി പ്രശാന്ത്, കോർപ്പറേഷൻ കൗൺസിലർ വി കെ പ്രകാശിനി എന്നിവർ സംസാരിച്ചു. യു ബാബു ഗോപിനാഥ് സ്വാഗതം പറഞ്ഞു.

നഗരസഭാകൗൺസിലർമാരായ കെ പി അനിൽകുമാർ, ഡോ വത്സല, കെ സരസ്വതി എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments