Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വലിച്ചെറിയല്‍ ഇനി നടക്കില്ല: കാര്യാംപറമ്പിലും വടുവന്‍കുളത്തും നിരീക്ഷണ ക്യാമറയുമായി കുറ്റിയാട്ടൂര്‍ പഞ്ചായത്ത്

വലിച്ചെറിയല്‍ ഇനി നടക്കില്ല: കാര്യാംപറമ്പിലും വടുവന്‍കുളത്തും നിരീക്ഷണ ക്യാമറയുമായി കുറ്റിയാട്ടൂര്‍ പഞ്ചായത്ത്

മയ്യില്‍:  ഏറെക്കാലമായി യാത്രക്കാരുടെ സ്ഥിരം നിവേദനങ്ങളിലൊന്നായ കാര്യാംപറമ്പ് പൊതുറോഡില്‍ നിരീക്ഷണ ക്യാമറയെന്നത് യാഥാര്‍ഥ്യമായി. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍  മാലിന്യം വലിച്ചെറിയുന്ന ഇടമായി മാറിയ മയ്യില്‍ കാര്യാപറമ്പ് പ്രധാന റോഡ്, വടുവന്‍കുളം- ചട്ടുകപ്പാറ റോഡിലെ വിഝനമായി ഇടം എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. കാര്യാംപറമ്പില്‍ മിക്കവാറും ദിവസങ്ങളില്‍ കോഴിമാലിന്യമുള്‍പ്പെടെ വലിച്ചറിയുന്നത് മൂലം മൂക്കു പൊത്തി യാത്ര ചെയ്യുന്നത് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകളായിരുന്നു.  സോളാറില്‍ പ്രവര്‍ത്തിക്കുന്ന അതി സ്ൂക്ഷമ ദൃശ്യങ്ങള്‍ പോലൂം ലഭ്യമാകുന്ന ക്യാമറകളാണ് സ്ഥാപിച്ചത്. ഇതെടെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പൊതു ഇടങ്ങളിലെ ക്യാമറകളുടെ എണ്ണം 36 ആയതായി പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ പറഞ്ഞു.


0/Post a Comment/Comments