മയ്യില്‍: പവര്‍ ക്രിക്കറ്റ് ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഡോ.വിമല്‍ ആയില്യത്ത് റംസാന്‍ സന്ദേശം നല്‍കി. ചടങ്ങില്‍ മാക്‌സ് വെല്‍ കമ്പനി ഉടമ അബ്ദുള്‍ അസീസിനെ ആദരിച്ചു. ഡോ.എസ്.പി. ജുനൈദ്, എം.വി. അബ്ദുള്ള, ബാബു പണ്ണേരി, സി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Post a Comment