മയ്യിൽ: പാവന്നൂർ മെട്ട ക്ഷീര സംഘം തിരഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വ്യാജ പരാതിയിലെന്ന് സംഘം പ്രസിഡൻ്റ് വേലിക്കാത്ത് ഉത്തമൻ അറിയിച്ചു. കഴിഞ്ഞ മാസം 12ന് പാവനൂർ മെട്ട ക്ഷീര സംഘം ഓഫീസിൽ തെളിവെടുപ്പ് നടന്നിരുന്നു
ഇതുമായി ബന്ധപ്പെട്ട് ഒരു സംഘർഷവും ഉണ്ടായിട്ടില്ലെന്നും സംഘത്തെ അപകീർത്തി പ്പെടുത്തുന്നതിനായി ചൂളിയാട്ടെ സി.കെ ദാമോദരൻ എന്നവർ നൽകിയ വ്യാജ പരാതിയിലാണ് നാല് പേർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും സംഘം ഭാരവാഹികൾ അറിയിച്ചു. തെരത്തെടുപ്പിൽ മത്സരിച്ച് രണ്ട് വോട്ട്മാത്രം കിട്ടിയതിൻ്റെ ജാള്യത മറച്ച് പിടിക്കാനാണ് വ്യാജ പരാതിയുമായി രംഗത്ത് വന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സംഘം പ്രസിഡണ്ട് ഉത്തമൻ വേലിക്കാത്ത് അറിയിച്ചു.

Post a Comment