മയ്യില്‍: തളിപ്പറമ്പ് നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിദാസ് വോട്ടഭ്യര്‍ഥിച്ച് മയ്യിലില്‍ റോഡ് ഷോ മനടത്തി. കണ്ടക്കൈ റോഡ് കവലയില്‍ ന്ന്‌ന തുടങ്ങി ടൗണില്‍ സമാപിച്ചു. എന്‍.ഡി.എ. മണ്ഡലം ചെയര്‍മാന്‍ മുണ്ടേരി ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റു മാരായ ശ്രീഷ് മീനാത്ത്, ഷൈമ പ്രദീപ്, ഗംഗാധരന്‍ കാളീശ്വരം, അരുണ്‍ തോമസ്, രമേശന്‍ ചെങ്ങേൂന്നി, ദീപു കടമ്പേരി, ബാബുരാജ് കാമത്ത്, ടി.സി. മോഹനന്‍, കെ.കെ.നാരായണന്‍, എസ്. സുമേഷ്, വി.വി. ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടത്തി.
Post a Comment