അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ വെള്ളിയാഴ്ച. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റയ്ന്‍, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. ശവ്വാല്‍ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഒമാനിലെ ചെറിയപെരുന്നാള്‍ ആഘോഷം നാളെ തീരുമാനിക്കും. ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കുന്ന പ്രത്യേക സമിതി നാളെ യോഗം ചേരുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അല്‍ മഅ്മരിയുടെ അധ്യക്ഷതയില്‍ മസ്‌കറ്റിലാണ് യോഗം ചേരുക. മറ്റു ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ ഒരു ദിവസം വൈകിയാണ് ഒമാനില്‍ റംസാന്‍ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയാണ് ഒമാനില്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുക.

Post a Comment