കുറ്റ്യാട്ടൂർ : 'ഏദൻതോട്ടം' ബാനറിൽ കുറ്റ്യാട്ടൂർ കൂർമ്പക്കാവിനെ കുറിച്ച് നിർമിച്ച 'ചെമ്പക പൂമണം' എന്ന വീഡിയോ ഗാനത്തിൻ്റെ റിലീസിങ്ങ് നടന്നു. കുറ്റ്യാട്ടൂർ കതൃക്കോട്ട് കഴകപ്പുരയിൽ നടന്ന റിലീസിങ്ങ് കൂർമ്പക്കാവ് സ്ഥാനികൻ കതൃക്കോട്ട് മനീഷ് ആയത്താർ, എംബ്രോൻ വിഷ്ണു നാരായണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പി വി അച്യുതാനന്ദൻ, ഷാജി കെ കുറ്റ്യാട്ടൂർ, ടി സി ആതിര, ലിപിൻ നാരായണൻ, അനൂപ് ചന്ദ്രൻ, രവി ആരംഭൻ എന്നിവർ സംസാരിച്ചു. അനൂപ് ചന്ദ്രൻ സംവിധാനം നിർവഹിച്ച വീഡിയോ ഗാനത്തിൻ്റെ രചന ഷാജി കെ കുറ്റ്യാട്ടൂരിൻ്റേതാണ്. ആലാപനവും സംഗീതവും ടി സി ആതിര. ക്യാമറ: ലിപിൻ നാരായണൻ.

Post a Comment