മയ്യിൽ: കാർഷിക വിജ്ഞാനം മണ്ണറിഞ്ഞുള്ള അനുഭവമാക്കി മാറ്റിയ ഏഴു ദിനങ്ങൾക്കൊടുവിൽ, പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥികളുടെ ഗ്രാമീണ സവാസ പരിപാടി 'ഗ്രാമസ്പർശം' സമാപിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയുടെ സമാപന സമ്മേളനവും കാർഷിക വികസന രേഖാ സമർപ്പണവും മയ്യിൽ എ.എം.എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.കെ സുലേഖ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.സി വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീ അശോക് കുമാർ സ്വാഗതം ആശംസിച്ചു.മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എൻ.വി ശ്രീജിനി, സെക്രട്ടറി ഇൻ ചാർജ് ശ്രീ കെ. ദിവാകരൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ശ്രീ യു. ജനാർദ്ദനൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ ബാലകൃഷ്ണൻ, പ്രൊഫസർ ആൻഡ് ഹെഡ് അഗ്രികൾച്ചറൽ എൻജിനീയറിംഗ് വിഭാഗം ഡോ. മിനി പി.കെ, ഡോ. ബിന്ദു പൊടിക്കുഞ്ഞ് (പ്രൊഫസർ ആൻഡ് ഹെഡ്,വിജ്ഞാന വ്യാപന വിഭാഗം) അനൂപ് ആർ എൽ (അസിസ്റ്റൻറ് പ്രൊഫസർ, വിജ്ഞാന വ്യാപന വിഭാഗം) എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി ഗൗരി നന്ദന ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.സമാപനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, വിദ്യാർത്ഥികളുടെ കലാപരിപാടികൾ കോർത്തിണക്കിയ കലാസന്ധ്യ യും അരങ്ങേറി.

Post a Comment