Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെങ്ങളായി ഗ്രാമ പഞ്ചായത്ത് : കിഴങ്ങ് ഗ്രാമം പദ്ധതിക്ക് തുടക്കമായി

ചെങ്ങളായി ഗ്രാമ പഞ്ചായത്ത് : കിഴങ്ങ് ഗ്രാമം പദ്ധതിക്ക് തുടക്കമായി

ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ്റെ നേതൃത്വത്തിൽ 'കിഴങ്ങ് ഗ്രാമം' പദ്ധതിക്ക് തുടക്കമായി. കിഴങ്ങു വർഗങ്ങളുടെ വിത്തു വിതരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി നിർവഹിച്ചു. വാർഡ് മെമ്പർ പികെ സിന്ധു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ പി വി രാജൻ, വാർഡ് മെമ്പർ സുനീഷ് കെ, കാർഷിക കർമ്മ സേന സെക്രട്ടറി മാധവൻ കെ കെ. എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ജിനു വി എൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ തമ്പാൻ ടി നന്ദിയും പറഞ്ഞു. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവയുടെ വിത്തുകൾ 1000 ഓളം കർഷകർക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.

0/Post a Comment/Comments