മയ്യിൽ: കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം ഏപ്രിൽ 20,21,22 തീയ്യതികളിലായി നടത്തും. തിരുവപ്പന മഹോത്സവവുമായി ബന്ധപ്പെട്ട് ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം നടന്നു. പ്രസിഡൻ്റ് എം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കനിക്കോട്ട് സനൂപ് വിശദീകരണം നൽകി. 20ന് മാതൃസമിതിയുടെ നേതൃത്വത്തിൽ കൈകൊട്ടിക്കളി, തുടർന്ന് പ്രദേശവാസികളുടെ കലാപരിപാടികൾ, മയ്യിൽ തപസ്യയുടെ തിരുവാതിരക്കളി, വേളo സിന്ധി വിനായക യുടെ ഫ്യൂഷൻ ഡാൻസ്, കരോക്കേ ഗാനമേള എന്നിവ നടത്തും. എം .രാഘവൻ, ഇളയടത്ത് രാജീവൻ, കെ. രജീഷ്, എം.രഘുനാഥൻ, വേങ്ങാടൻ രാഘവൻ, പി.പി. രാജിനി തുടങ്ങിയവർ സംസാരിച്ചു.
Post a Comment