Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 സ്‌കൂട്ടര്‍ തടഞ്ഞു വെച്ച് മര്‍ദ്ധനം: നാല് പേര്‍ക്കെതിരെ കേസ്
 മയ്യില്‍: സ്‌കൂട്ടര്‍ തടഞ്ഞുവെച്ച് മര്‍ദ്ധിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തുവെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.  മലപ്പട്ടം ചൂളിയാട് സ്വദേശി സി.കെ. ദാമോദരനെയാണ് മര്‍ദ്ധിച്ചത്. ഈ മാസം 12-നായിരുന്നു സംഭവം. പാവന്നൂര്‍മെട്ട ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയിലുള്ളത്. ക്ഷീരോത്പാദക സഹകരണ സംഘം പ്രസി#ന്റ് വേലിക്കാത്ത് ഉത്തമന്‍,  മുഹമ്മദ് ജുനൈദ് എന്നിവര്‍ക്കെതിരെയും മറ്റു കണ്ടാലറിയാവുന്ന രണ്ടാളുടെയും പേരിലാണ് കേസടുത്തത്. കരിഓയില്‍ ഒഴിച്ചപ്പോള്‍ കീശയില്‍ കരുതിയ 800 രൂപ ഉള്‍പ്പെടെ 1800 രൂപയുടെ നഷ്ടം ഉണ്ടായതായും പരാതിയിലുണ്ട്‌

0/Post a Comment/Comments