Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മഹല്ല് കമ്മിറ്റിയുടെ പഞ്ചസാരക്കുടം സമര്‍പ്പണം നടന്നു: ധര്‍മശാസ്താ ക്ഷേത്രം ഉത്രവിളക്കുല്‍സവം എട്ടുവരെ

മഹല്ല് കമ്മിറ്റിയുടെ പഞ്ചസാരക്കുടം സമര്‍പ്പണം നടന്നു: ധര്‍മശാസ്താ ക്ഷേത്രം ഉത്രവിളക്കുല്‍സവം എട്ടുവരെ

 കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ക്ഷേത്രം ഉത്രവിളക്ക് ഉല്‍സവത്തിന് തുടക്കമായി.  തിങ്കളാഴ്ച രാവിലെ  പൂരംകുളിയും ബിംബശുദ്ധിയും നടന്നു. വൈകീട്ട് നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികള്‍ പഞ്ചസാരക്കുടം സമര്‍പ്പിച്ചതോടെയാണ് ഉല്‍സവത്തിന് തിരി തെളിഞ്ഞത്. തുടര്‍ന്ന് മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട്  തിരുവത്താഴത്തിന് അരി ഇളക്കല്‍ നടത്തി.  ക്ഷേത്രം തന്ത്രി കതരുമാരത്തില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി.  എല്ലാ ദിവസവും രാവിലെ വിശേഷാല്‍ പൂജകള്‍.  വൈകീട്ട് കാഴ്ച ശീവേലി,  പഞ്ചവാദ്യം, ദീപാരാധന എന്നിവ നടക്കും.   ഒന്നിന് രാത്രി  ഏഴിന് ഭജനാമൃതം. തുടര്‍ന്ന് ഓട്ടന്‍തുള്ളല്‍.  തിരുവാതിരക്കളി. രണ്ടിന്  എട്ടിന് മ്യൂസിക് നൈറ്റ്,  മൂന്നിന്  വൈകീട്ട് ആറിന് നാറാത്ത് പാണ്ഡ്യന്‍ തടത്തിലേക്ക് എഴുന്നള്ളത്ത്.  തുടര്‍ന്ന് നഡത്ത നൃത്യങ്ങള്‍. ഫ്യൂഷന്‍ തിരുവാതിര,  കരോക്കേ ഗാനമേള എന്നിവ നടക്കും.  രാത്രി പത്തിന് തിരിച്ചെഴുന്നള്ളത്ത്.  നാലിന്  രാത്രി ഏഴിന് ഭജന്‍സ്. അഞ്ചിന്  രാവിലെ എട്ടിന് ഉല്‍സവ ബലി  രാത്രി ഏഴിന് പാരമ്പര്യ തിരുവാതിര.  ആറിന്  രാത്രി ഏഴിന് സാമൂഹ്യ നാടകം മഗധ.  ഏഴിന്  രാത്രി എട്ടിന് കലാ സന്ധ്യ.  തുടര്‍ന്ന് കോലാട്ടം. രാത്രി 11-ന് കരടി വരവ്.  തുടര്‍ന്ന് തായമ്പക.  പൂരക്കളി.  എട്ടിന് രാവിലെ ഒന്‍പതിന് ആറാട്ട്.  തുടര്‍ന്ന് ആറാട്ട് സദ്യ.

0/Post a Comment/Comments