Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എസ്എസ്എൽസി, പ്ലസ്‌ വൺ പരീക്ഷ നാളെ മുതൽ

എസ്എസ്എൽസി, പ്ലസ്‌ വൺ പരീക്ഷ നാളെ മുതൽ

എസ്എസ്എൽസി, ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ വ്യാഴാഴ്ച തുടങ്ങും.

സംസ്ഥാനത്ത് 4,17,497 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. 3,031 പരീക്ഷ കേന്ദ്രങ്ങളുണ്ട്.

ലക്ഷദ്വീപിൽ 386 പേർ രജിസ്റ്റർ ചെയ്തു. 30ന് അവസാനിക്കും. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പുർത്തിയാകും. മെയ് മൂന്നാം വാരത്തിലാണ് ഫലപ്രഖ്യാപനം.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച‌ ആരംഭിക്കും. 4,11,025 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും.

34,122 വിദ്യാർഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നുണ്ട്. പ്ലസ് വൺ പരീക്ഷ 27നും പ്ലസ് ടു പരീക്ഷ 28നും അവസാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിക്കും.

മെയ് 22നാണ് ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ മാറ്റി. 

പരീക്ഷ എഴുതുന്ന എല്ലാം വിദ്യാർത്ഥികൾക്കും മയ്യിൽ വാർത്തയുടെ വിജയാശംസകൾ

0/Post a Comment/Comments