Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റോഡരികില്‍ നീളെ കോണ്‍ക്രീറ്റ് കട്ടകള്‍: കാല്‍ നടയാത്രക്കാര്‍ ദുരിതത്തില്‍

റോഡരികില്‍ നീളെ കോണ്‍ക്രീറ്റ് കട്ടകള്‍: കാല്‍ നടയാത്രക്കാര്‍ ദുരിതത്തില്‍

മയ്യില്‍: കുടിവെള്ള പൈപ്പ്‌ലൈനിനായി കുഴിയെടുത്തതിന്റെ അവശിഷ്ടം റോഡരികില്‍ നിന്ന് മാറ്റാത്തത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമാകുന്നു. ചെറുവത്തലമെട്ട - ചട്ടുകപ്പാറ റോഡില്‍ മുത്തപ്പന്‍ മടപ്പുരക്ക് സമീപത്തായാണിത്. കഴിഞ്ഞ ദിവസമാണ് ഇവിടെ പൈപ്പ്‌ലൈന്‍ അറ്റകുറ്റ പണി ചെയ്തിരുന്നത്. കോണ്‍ക്രീറ്റ് ചെയ്ത റോഡരിക് വെട്ടിപ്പൊളിച്ചതിന്റെ അവശിഷ്ടം കൂട്ടിയിട്ട നിലയിലാണുള്ളത്. വാഹനങ്ങള്‍ക്ക് അരിക് നല്‍കാനും കാല്‍നട യാത്രക്കാര്‍ക്കും നടന്നു പോകുന്നതിനും ബുദ്ധിമുട്ടാകുന്ന രീതിയിലാണിതുള്ളത്. റോഡരികിലെ കോണ്‍ക്രീറ്റ് പുതുതായി പണിത് യാത്രക്കാരുടെ പ്രശ്‌നങ്ങളില്ലാതാക്കണമെന്ന് പ്രദേശവാസിയായ രാംമ്പേത്ത് നാരായണന്‍ പറഞ്ഞു.

0/Post a Comment/Comments