Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  സ്മൃതി സദസ്സ് സംഘടിപ്പിച്ചു
 പടം. 17hari11  ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം ആന്‍ഡ് വായനശാല ആദ്യകാല  ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ആദരസദസ്സ് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍:ആദ്യ കാലത്ത് ഗ്രന്ഥശാലകള്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രയത്‌നിച്ച മയ്യില്‍  മേഖലയിലെ 35 ഓളം പേര്‍ക്കുള്ള ആദര സദസ്സ് സംഘടിപ്പിച്ചു. ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം ആന്‍ഡ് വായനശാലയാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ മുതിര്‍ന്ന് ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ഡോ ഇടൂഴി ഭവദാസന്‍ നമ്പൂതിരിയെ ആദരിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകളുടെ ചരിത്രാവതരണവും നടത്തി.ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്റ്  പി.വിനോദ് തായക്കര അധ്യക്ഷത വഹിച്ചു. നേതൃസമിതി കണ്‍വീനര്‍ പി.കുഞ്ഞിക്കൃഷ്ണന്‍,വി.ദേവദാസന്‍, .ശ്രീധരന്‍,കെ.നാരായണന്‍, സി.വി.ഭാസ്‌കരന്‍, പി.പ്രസന്നന്‍, കെ.കെ.വിനോദ്കുമാര്‍, കെ.കെ.ഭാസ്‌കരന്‍, ഇ.പി.രാജന്‍, ഒ.മധുസൂദനന്‍, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments