Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി കൂറുമ്പക്കാവ് താലപ്പൊലി മഹോത്സവം എട്ടു മുതല്‍

പാമ്പുരുത്തി കൂറുമ്പക്കാവ് താലപ്പൊലി മഹോത്സവം എട്ടു മുതല്‍



കൊളച്ചേരി:  പാമ്പുരുത്തി കൂറുംമ്പക്കാവ്  പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും എട്ടുമുതല്‍ 11വരെ നടക്കും.  എട്ടിന് രാവിലെ ആറിന് പശുദാനപുണ്യാഹവും ഗണപതിഹോമവും. വൈകീട്ട് മുന്നിന് കലവറ നിറക്കല്‍ ഘോഷയാത്രയും തിരുവായുധം എഴുന്നള്ളത്തും. നാലിന് കാവില്‍കയറല്‍.രാത്രി ഏഴിന് പുതിയഭഗവതിയുടെ കൂടിയാട്ടം.  എട്ടിന് പാട്ടുംപറച്ചിലും ഫോക് മെഗാഷോ. ഒന്‍പതിന്  രാത്രി ഏഴിന് കുടവെപ്പ്. ഒമ്പതിന്  പുതിയഭഗവതിയുടെ കൂടിയാട്ടം. പത്തിന് വീരന്‍ തോറ്റം. പത്തിന് പുലര്‍ച്ചെ ഒന്നിന് വീരാളി തെയ്യം. മുന്നിന് കളം കയ്യേല്‍ക്കല്‍. അഞ്ചിന് പുതിയഭഗവതിയുടെ പുറപ്പാട്. വൈകീട്ട് ആറിന് ഇളംങ്കോലം. രാത്രി എട്ടിന് ഘണ്ഡാകര്‍ണ്ണന്‍ വെള്ളാട്ടം.പത്തിന് മുകതക്കലശം എഴുന്നള്ളത്ത്,. 11-ന് പുലര്‍ച്ചെ  രണ്ടിന് കളം കയ്യേല്‍ക്കല്‍. രാവിലെ ഏഴിന്  തായ്പരദേവത. രാവിലെ എട്ടിന് പുവ് ആരാധന.  ഒന്‍പതിന് ഘണ്ഡാകര്‍ണ്ണന്റെ ഗുരുതി തര്‍പ്പണം. എല്ലാദിവസവുംരാത്രി പ്രസാദ സദ്യ ഉണ്ടാകും.

0/Post a Comment/Comments