Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാര്‍ഷിക മേഖലക്ക് മുന്തിയ പരിഗണന നല്‍കി നാറാത്ത് പഞ്ചായത്ത് വാര്‍ഷിക ബജറ്റ്

കാര്‍ഷിക മേഖലക്ക് മുന്തിയ പരിഗണന നല്‍കി നാറാത്ത് പഞ്ചായത്ത് വാര്‍ഷിക ബജറ്റ്

നാറാത്ത്: കാര്‍ഷിക മേഖലക്ക് മുന്തിയ പരിഗമണന നല്‍കി നാറാത്ത് പഞ്ചായത്ത് നടപ്പു സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. സുധീഷ് ബജറ്റ് അവതരണം നടത്തി. വ്യക്തികള്‍, ഗ്രൂപ്പുകള്‍ സഹകരണ സംഘങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ഉല്‍പ്പാദന വര്‍ധനവാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് പി. സുധീഷ് പ്രഖ്യാപിച്ചു. മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങള്‍ക്കും പ്രഭാത ഭക്ഷണ പദ്ധതി, പൊതു ഇടങ്ങളില്‍ ടേക്ക് എ ബ്രേക്ക് മാതഡകയില്‍ ശുചിത്വ മിഷന്‍ പരിപാടികള്‍, ഓപ്പണ്‍ ജിം എന്നിവയും നടപ്പിലാക്കും. ടൂറിസം മേഖലയിലും വികസന പദ്ധതികള്‍ നടപ്പിലാക്കും. പ്രസിഡന്റ് കെ. റഹ്മത്ത് അധ്യക്ഷത വഹിച്ചു.


0/Post a Comment/Comments