കാട്ടാമ്പള്ളി: അഴീക്കോട് എം.എൽ.എ കെ.വി. സുമേഷിൻ്റെ നേതൃത്വത്തിലുള്ള എം.എൽ.എ.കപ്പ് ഫുട്ബാൾ മത്സരങ്ങളുടെ പ്രചരണത്തിൻ്റെ ഭാഗമായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. കാട്ടാമ്പള്ളി ഗവ. യു.പി.സ്കൂളിൽ എം.എൽ.എ.കെ.വി സുമേഷ് കിക്ക് ചെയ്ത് ഉദ്ഘാടനം നടത്തി. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഷൂട്ടൗട്ടിൽ ഗോൾ നേടിയവർക്കും മികച്ച ഗോളിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ യു.പി സ്കൂളുകളിലും പെനാൽട്ടി ഷൂട്ടൗട്ട് മത്സരങ്ങൾ നടത്തും. ഫുട്ബാൾ മത്സരങ്ങൾ അഴിക്കോട് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഫിബ്രവരി 27 മുതൽ മാർച്ച് 2 വരെ നടക്കും. ഫുട്ബാൾ താരം സി.കെ.വിനീത് 27ന് വൈകീട്ട് ആറിന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.


Post a Comment