Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഗോത്ര വര്‍ഗ വിദ്യാര്‍ഥികളുടെ കൗമാര വിദ്യാഭ്യാസ ശില്പശാല തുടങ്ങി
പടം. 5hari80  ജില്ലയിലെ ഗോത്ര വര്‍ഗ വിദ്യാര്‍ഥികളുടെ  കൗമാര വിദ്യാഭ്യാസ ശില്പശാല  നൈപുണ്യം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ ഉ്ദഘാടനം ചെയ്യുന്നു.
 മയ്യില്‍:  ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഗോത്ര വര്‍ഗ വിദ്യാര്‍ഥികളുടെ കൗമാര  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള മൂന്നു ദിവസത്തെ റെസിഡന്‍ഷ്യല്‍ ശില്പശാല തുടങ്ങി.  വിസ്മയ പാര്‍ക്കില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉ്ദഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം(ഡയറ്റ്) പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമ്പരാഗത നൈപുണ്യ വികസനം, ആധുനിക സാങ്കേതിക വിദ്യാ പരിശീലനം, ജീവിത നൈപുണി വികാസം എന്നിവയിലൂന്നിയാണ് ശില്പശാല.  ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍മാരായ കെ.ഉണ്ണിക്കൃഷ്ണന്‍,  ഇ.വി.സന്തോഷ്‌കുമാര്‍, നൈപുണ്യം കോര്‍ഡിേനറ്റര്‍ കെ.രാകേഷ് എന്നിവരാണ് പരിശീലനം നയിക്കുന്നത്.

0/Post a Comment/Comments