Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടികൂടി

മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടികൂടി

മയ്യില്‍: അനധികൃത മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടികൂടി. പറശ്ശിനി പാലത്തിനു സമീപത്തു വെച്ച് മണല്‍ കയറ്റി പോകുന്നതിനിടെ മയ്യിൽ എസ്.ഐ. പി.വി.യ പ്രശോഭും സംഘവുമാണ് പിടികൂടിയത്. ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു. കെ എൽ 58 9853 ടിപ്പർ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ പോലീസ് സംഘം പട്രോളിംഗ് നടത്തവെ കയരളം 'പറശ്ശിനി റിവർ ക്രൂയിസ് ആൻഡ് ഹോളിഡേയ്‌സ്' പാർക്കിംഗ് കടവിൻ്റെ സമീപത്തുള്ള കടവിൽ നിന്ന് മണൽ കടത്തുമ്പോഴാണ് പിടികൂടിയത്. ലോറി ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. നൂറ് അടിയോളം പൂഴി മണൽ ലോറിയിലുണ്ടായിരുന്നു. വളപട്ടണം പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനധികൃത മണല്‍ വ്യാപാരത്തെകുറിച്ച് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്.


0/Post a Comment/Comments