Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കുറ്റിയാട്ടൂര്‍ മാവുകള്‍ക്ക് എന്തുപറ്റി...
മാങ്ങകളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ്.
മാങ്ങഉല്‍പ്പാദക കമ്പനി ബദല്‍ സംവിധാനം തേടുന്നു
പടം. 5hari50  കുറ്റിയാട്ടൂര്‍ മാവുകളെ കുള്ളനാക്കുന്ന പദ്ധതിയിലെ മാവ് തളിര്‍ത്തു വരുന്ന നിലയില്‍.
പടം. 5hari51  കുറ്റിയാട്ടൂര്‍ മാവുകളുടെ അതി തീവ്ര പരിചരണ തോട്ടം.
മയ്യില്‍:  നിരവധി കര്‍ഷകരുടെ വേനല്‍ക്കാലത്തെ അത്താണിയായിരുന്ന കുറ്റിയാട്ടൂര്‍ മാവുകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ മങ്ങി. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് നോക്കിയാല്‍  നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് 25 ശതമാനം ഉല്‍പ്പാദനം കുറഞ്ഞു. ജനുവരി മുതല്‍ മെയ് മാസം വരെയായിരുന്നു മാങ്ങകള്‍ വിപണിയില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇക്കുറി ഫിബ്രുവരി മാസമായിട്ടും വിപണിയില്‍ മാങ്ങകള്‍ എത്തിയിട്ടില്ല.  മാന്തോപ്പുകള്‍ പാട്ടത്തിനെടുക്കാനെത്തുന്നവരും പിന്തിരിഞ്ഞു തുടങ്ങിയതോടെ കര്‍ഷകര്‍ നിരാശയിലായി.

 വിവിധ സംരംഭങ്ങളുമായി മാങ്ങ ഉല്‍പ്പാദക കമ്പനി.
  വര്‍ഷങ്ങള്‍ പഴക്കമുള്ള കുറ്റിയാട്ടൂര്‍ മാവുകളില്‍ നിന്ന് മാങ്ങകള്‍ ശേഖരിക്കാനാകാത്തതിനാല്‍ മാവുകളെ കുള്ളനാക്കുന്ന പദ്ധതിയായ ഡ്വാര്‍ഫിങ്ങ് പ്രൊജക്ട് വിജയത്തിലേക്ക്.  കുറ്റിയാട്ടുരിലും സമാപ പഞ്ചായത്തുകളിലുമായി 60 ഓളം മാവുകളാണ് ശിഖരങ്ങള്‍വെട്ടി മാറ്റി കുള്ളനാക്കിയത്. ഇതില്‍  മൂന്ന് മാവുകളൊഴിച്ച് പൂര്‍ണമായും തളിര്‍ത്ത് പൂങ്കുലകള്‍ ഉണ്ടായതായി ചട്ടുകപ്പാറയിലെ പി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

അതി തീവ്ര മാവിന്‍ തോപ്പുകള്‍

ഉല്‍പ്പാദനത്തില്‍ കുറവു വരുന്നതോടെ അതി തീവ്ര മാവിന്‍ തോപ്പുകള്‍ എന്ന രീതിയും ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍  നടപ്പാക്കി തുടങ്ങി. കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പാദക കമ്പനിയുടെ നേതൃത്വത്തിലാണിത്. ചട്ടുകപ്പാറയില്‍ റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍, ഡോ. രമേശന്‍ കടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹൈ ഡെന്‍സിറ്റി മാന്തോപ്പുകള്‍ നല്ല രീതിയിലാണുള്ളതെന്നറിയിച്ചു. ഇതര സംസ്ഥാനങ്ങളിലെ മാന്തോപ്പുകളെ പോലെ പരിചരിണം നടത്തി കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് ഉണ്ടാക്കുകയാണ് ലക്ഷ്യം.


പ്രതിസന്ധി മറി കടക്കാന്‍  പദ്ധതികളുമായി മാങ്ങ ഉല്‍പ്പാദക കമ്പനി

 മാങ്ങ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ  മാങ്ങയില്‍ നിന്നുണ്ടാക്കുന്ന 16 തരം  ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും മറ്റും വലിയ പ്രതിസന്ധിയാണ് മാങ്ങ ഉല്‍പ്പാദന കമ്പനി നേരിടുന്നത്. ഇതിനെ മറി കടക്കാന്‍ ചക്ക, കൈതച്ചക്ക, വാഴപ്പഴം തുടങ്ങിയവ ശേഖരിച്ച് വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങലില്‍ നിന്ന് ശേഖരിച്ച് മാങ്ങ പള്‍പ്പുപയോഗിച്ച് മാങ്ങ ബാര്‍ നിര്‍മ്മാണത്തിനുള്ള യന്ത്ര സാമഗ്രികളും കമ്പനിയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച മാങ്ങ പാര്‍ക്ക് നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്.

 കമ്പനി വരുമാനത്തില്‍ വലിയ കുറവ്

മാങ്ങ ലഭ്യമാകാത്തതോടെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് നേരിടുകയാണ്. ഇതിനെ തരണം ചെയ്യാനായി മറ്റു പഴങ്ങളുടെ സംഭരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കശുമാങ്ങ, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയവയും ശേഖരിക്കാനാണ്് ആലോചന.
വി.ഒ.പ്രഭാകരന്‍, മാനേജിങ്ങ് ഡയരക്ടര്‍, മാങ്ങ ഉല്‍പ്പാദന കമ്പനി. കുറ്റിയാട്ടൂര്‍.



0/Post a Comment/Comments