Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഉദയമംഗലം മുച്ചിലോട്ട് കാവ് കളിയാട്ടം എട്ടിന്
മയ്യില്‍: ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് കാവിലെ കളിയാട്ട മഹോത്സവം എട്ടു മുതല്‍ 11 വരെ നടത്തും. എട്ടിന് വൈകീട്ട് അഞ്ചിന് കലവറ നിറക്കല്‍ ഘോഷയാത്ര തലക്കോട്ട് ചോന്നമ്മ ക്ഷേത്രത്തില്‍ ന്ന് തുടങ്ങും. തുടര്‍ന്ന് ദീപവും തിരിയും എഴുന്നള്ളത്ത്. ഒന്‍പതിന് രാവിലെ തോറ്റങ്ങള്‍. വൈകീട്ട് കൂടിയാട്ടം. പത്തിന് രാവിലെ ഏഴിന് തോറ്റങ്ങള്‍, തുടര്‍ന്ന് മൂവര്‍ കൂടിയാട്ടം. വൈകീട്ട് വെള്ളാട്ടം.  11-ന് രാവിലെ വിവിധ തെയ്യങ്ങള്‍. ഉച്ചക്ക്  ഒന്നിന് മേലേരി കയ്യേല്‍ക്കല്‍. രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍.

0/Post a Comment/Comments