Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേശാല ചന്ത്രത്തില്‍ കാവ് തിറ മഹോത്സവം ഏഴു മുതല്‍ പത്ത് വരെ നടത്തും

വേശാല ചന്ത്രത്തില്‍ കാവ് തിറ മഹോത്സവം ഏഴു മുതല്‍ പത്ത് വരെ നടത്തും


കുറ്റ്യാട്ടൂർ:  വേശാല ചന്ദ്രത്തില്‍ കാവ്  പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം  ഏഴു മുതല്‍  പത്ത് വരെ നടത്തും.  ഏഴിന് വൈകീട്ട് നാലിന് കോലച്ചേരി സങ്കല്‍പ്പ സ്ഥാനത്തു നിന്നും  കാഞ്ഞിരോട് മൂലയില്‍ നിന്നും ക്ഷേത്രം മാതൃ സമിതിയുടെ  കലവറ നിറക്കല്‍ ഘോഷയാത്ര. അഞ്ചിന് കാവില്‍കയറല്‍. ഏഴിന് കോലച്ചേരി ദേശവാസികളുടെ ചെണ്ടമേളം.  രാത്രി എട്ടിന് കുടിവീരന്‍, തുടര്‍ന്ന് ധര്‍മ്മദൈവം തെയ്യം. തുടര്‍ന്ന് കൂടിയാട്ടം. എട്ടിന് വൈകീട്ട് അഞ്ചിന് ആയുധ പൂജ.  ആറിന് ദീപാരാധന. ഏഴിന് സിദ്ധാര്‍ഥ് കുറ്റിയാട്ടൂരിന്റെ ആധ്യാത്മിക പ്രഭാഷണം.  രാത്രി പത്തിന് കൂടിയാട്ടം. 10.30-ന്  കാഞ്ഞിരോട്ട് മൂല കാഴ്ചക്കമ്മിറ്റിയുടെ കാഴ്ചവരവ്. ഒൻപതിന് പുലര്‍ച്ചെ മൂന്നിന് വീരാളി തിറ,  തുടര്‍ന്ന് മേലേരി കയ്യേല്‍ക്കലും പുതിയഭഗവതി തിറയും. തുടര്‍ന്ന് ഭദ്രകാളി.ഒന്‍പതിന് വൈകീട്ട്  അഞ്ചിന് വീരന്‍ തോറ്റം, ആറിന് ഇളംങ്കോലം.രാത്രി ഒന്‍പതിന് അമ്മ മ്യൂസിക് ബാന്‍ഡിന്റെ  സൂപ്പര്‍ മെഗാഷോ. 11-ന് വീരന്‍ തിറ. പത്തിന് പുലര്‍ച്ചെ   ഗുളികന്‍ തെയ്യത്തിന്റെ തോറ്റം.  രാവിലെ ഒന്‍പതിന് തായ്പരദേവതയുടെ തിരുമുടി ചാര്‍ത്തല്‍. തുടര്‍ന്ന് ഗുളികന്‍ തിറ.  ഉച്ചക്ക് പ്രസാദ സദ്യ.


0/Post a Comment/Comments