കുറ്റിയാട്ടൂര് കൂറുംമ്പക്കാവ് താലപ്പൊലി മഹോത്സവം
മയ്യില്: കുറ്റിയാട്ടൂര് കൂറുംമ്പക്കാവ് താലപ്പൊലി മഹോത്സവം മാര്ച്ച് ഒന്നു മുതല് നാല് വരപെ നടത്തും. ഒന്നിന് വൈകീട്ട് ആറിന് കതൃക്കോട്ട് സന്ധ്യാവേല.രാത്രി ഏഴിന് തമ്പുരാട്ടിയമ്മയുടെ തിടമ്പും തിരുവായുധവും എഴുന്നള്ളത്തും നീരാട്ട് കുളിയും.എട്ടിന് കുടവെപ്പ്. 11-ന് കാവില് വിശേഷാല് പൂജകള്. രണ്ടിന് വൈകീട്ട് മൂന്നു മുതല് നീരാട്ടുകുളിയും പൂവ് ചാര്ത്തലും. എട്ടിന് സന്ധ്യാവേല. രാത്രി ഒന്പതിന് കളം കുറിക്കല്. പത്തിന് വേതാള ഭഗവതിയുടെ തോറ്റം. മുന്നിന് പുലര്ച്ചെ ഒന്നിന് വേതാള ഭഗവതിയുടെ പുറപ്പാട്. രാവിലെ ആരിന് പള്ളിയുണര്ത്തല്. രാത്രി എട്ടിന് കളം കുറിക്കല്. ഒന്പതു മുതല് വിവിധ ദേശവാസികളുടെ കലശം വരവും എതിരേല്പ്പും. പത്തിന് ഘണ്ടകര്ണന്, വസൂരി മാല വെള്ളാട്ടം. നാലിന് പുലര്ച്ചെ രണ്ടിന് തിരുനൃത്തം. തുടര്ന്ന് കളം കയ്യേല്ക്കല്.നാലിന് തമ്പുരാട്ടിയമ്മയുടെ കുളിച്ചെഴുൂന്നള്ളത്ത്. കലശം പൊങ്ങല്. മഞ്ഞത്താലപ്പൊലി. അഞ്ചിന് ഘണ്ഠകര്ണന്റെയും വസൂരിമാല ഭഗവതിയുടെയും തെയ്യക്കോലം. ഉച്ചക്ക് രണ്ടിന് ഗുരുതി തര്പ്പണം. തുടര്ന്ന് ധൂളിയാരാധനയും ആറാടിക്കലും. വൈകീട്ട് നാലിന് തിടമ്പും തിരുവായുധവും തിരിച്ചെഴുന്നള്ളത്ത്. രാത്രി എട്ടിന് പള്ളിയുറക്കല്.
Post a Comment