Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൻ അരി ഉൽപ്പാദക കമ്പനി കയരളം ഒറപ്പടിയിൽ കാർഷിക ഇൻപുട്ട് കേന്ദ്രം തുറന്നു.

മയ്യിൻ അരി ഉൽപ്പാദക കമ്പനി കയരളം ഒറപ്പടിയിൽ കാർഷിക ഇൻപുട്ട് കേന്ദ്രം തുറന്നു.

മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ കാർഷിക ഇൻപുട്ട് വിതരണ കേന്ദ്രം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മയ്യിൽ: മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കയരളം ഒറപ്പടിയിൽ ആരംഭിച്ച ജൈവ വളങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും വിതരണകേന്ദ്രം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

കെ.കെ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.അബ്ദുൽ റഹ്മാൻ ആദ്യവിതരണം നിർവ്വഹിച്ചു.

ജില്ലയിലെ മികച്ച പാട ശേഖര സമിതിയ്ക്കുള്ള പുരസ്കാരം ലഭിച്ച കീഴാലം പാടശേഖര സമിതിയ്ക്ക് മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജിനി എൻ.വി ഉപഹാരം നൽകി.മണ്ണ് പരിശോധനാ ഉപകരണം കൃഷി ഓഫീസർ കെസിയ ചെറിയാൻ കർഷകർക്ക് പരിചയപ്പെടുത്തി. പി.സൗമിനി,  യു. ലക്ഷ്മണൻ, എമീമ രാജേഷ്, ടി.കെ.ബാലകൃഷ്ണൻ, കെ.രമേശൻ, പി.പി.ശ്രീജ,  കെ.ചന്ദ്രൻ, എം.രവി മാസ്റ്റർ, കെ.കെ.ഭാസ്കരൻ, യു.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments