മയ്യില്‍: പക്ഷി നിരീക്ഷണ കേന്ദ്രമായ കാട്ടാമ്പള്ളി വയലില്‍ അപൂര്‍വ ഇനം ദേശാടന പക്ഷിയായ റെഡ് ബാക്ഡ് ഷെയ്കിനെ പക്ഷി നിരീക്ഷണ സംഘം കണ്ടെത്തി. റെമേനിയ, ബള്‍ഗേറിയ, പോളണ്ട്, റഷ്യ എന്നിവിടങ്ങളിലാണിവ പ്രജനനം നടത്തുന്നത്. പക്ഷി നിരീക്ഷകരായ ഡോ: ജയന്‍ തോമസ്, അഫ്‌സല്‍ നായക്കന്‍ എന്നിവരാണ് തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കഴിഞ്ഞ നവംബറില്‍ പക്ഷിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബ്രിട്ടീഷ് പക്ഷി വിദഗ്ദന്‍ ഗ്രഹാം വാല്‍ബ്രിഡ്ജാണ് ഇവയുടെ തൂവലുകളുടെ വലിപ്പ വിത്യാസവും ഘടനയും പരിശോധിച്ചത് റെഡ് ബാക് ഷെയ്കാണെന്ന് ഉറപ്പിച്ചത്.
പിന്നീട് മറ്റു വിദഗ്ധരും പക്ഷിയെ സ്ഥിരീകരിക്കുകയായിരുന്നു. ഇവയുടെ കേരളത്തിലേക്കുള്ള ദേശാടനം നിര്‍ണായകമാണെന്നാണ് പക്ഷി നീരിക്ഷകര്‍ പറയുന്നത്. വയല്‍ മേടുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇവ പുഴുക്കല്‍, പുല്‍ച്ചാടികള്‍, ചെറിയ ഷഡ്പദങ്ങള്‍ എന്നിവയെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. ദേശാടന പക്ഷികളുടെ പറുദീസയായ കാട്ടാമ്പള്ളിയില്‍ 281 പക്ഷികളെ നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ 567ാമത്തെ പക്ഷിയാണിത്.
Post a Comment