മയ്യിൽ: മതനിരപേക്ഷ ജനാധിപത്യഇന്ത്യ,വികസിത വൈജ്ഞാനിക നവ കേരളം, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ മുപ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പതാകദിനത്തിൻ്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. കോൾ മൊട്ടയിൽ നടന്ന പൊതുയോഗം കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റിയംഗം എം. പ്രജീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.സി. സുനിൽ, ജില്ലാഎക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ പി. പി. സുരേഷ് ബാബു, ടി. രാജേഷ്, ജില്ലാ കമ്മറ്റിയംഗം കെ. കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.ഉപജില്ല പ്രസിഡൻ്റ് പി. പ്രദീഷ് അധ്യക്ഷനായി സെക്രട്ടറി കെ. കെ. പ്രസാദ് സ്വാഗതവും ഉപജില്ല വൈസ് പ്രസിഡണ്ട് പി സി സജേഷ് നന്ദിയും അറിയിച്ചു.

Post a Comment