Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പട്ടും വളയും നൽകി ആചാരപ്പെടുത്തി: ജിതിൻ രാജ് ഇനി കടൂർ ഗ്രാമത്തിൻ്റെ കനലാട്ടക്കാരൻ

പട്ടും വളയും നൽകി ആചാരപ്പെടുത്തി: ജിതിൻ രാജ് ഇനി കടൂർ ഗ്രാമത്തിൻ്റെ കനലാട്ടക്കാരൻ

മയ്യിൽ: വിപ്ലവ വീര്യത്തിനൊപ്പം തീയും തിറയും കനലാട്ടവും ആരാധിച്ച തെയ്യം കലാകാരനെ ദേശം പട്ടും വളയും നൽകി ആചാരപ്പെടുത്തി. കടൂർ കാഞ്ഞിരത്തിൻ കീഴിൽ പുതിയ ഭഗവതി തിറയാഘോഷ കമ്മിറ്റിയാണ് പുതിയ ഭഗവതിയുടെ കോലധാരിയായ പി.പി. ജിതിൻ രാജിന് പട്ടും വളയും നൽകി ആചാരപ്പെടുത്തിയത്. ജിതിൻ രാജ് ഇനി പെരുവണ്ണാനായാണ് നാട് അറിയുക. വിദ്യാർഥിയായപ്പോൾ എസ്. എഫ്.ഐയിലൂടെ വിപ്ളവാശയത്തെ നെഞ്ചേറ്റി നിലവിൽ ഡി.വൈ.എഫ്. യുടെ ചെറുപഴശ്ശി മേഖല പ്രസിഡൻ്റാണിപ്പോൾ ജിതിൻ രാജ്. കഴിഞ്ഞ രണ്ട് തിറയാഘോഷങ്ങളിലും ഇദ്ദേഹമായിരുന്നു കോലധാരി. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. വിവിധ ദേശങ്ങളിൽ നിരവധി തെ യ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്. തിറയാഘോഷ കമ്മിറ്റി ചെയർമാൻ ഡി.കെ. ഉമേഷ്, മേലായി ശ്രീനിവാസൻ, രക്ഷാധികാരി വാഴയിൽ കൃഷ്ണൻ, ലെനിൻ പുച്ചേരി, ശരത്ത് കുഞ്ഞുവളപ്പിൽ തുടങ്ങിയവരാണ് ആചാരപ്പെടുത്തലിന് നേതൃത്വം നൽകിയത്.. (വാർത്തയും ചിത്രവും - എം.കെ.ഹരിദാസൻ )

0/Post a Comment/Comments