Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ജാഗ്രതാ സമിതി പരിശീലനം സംഘടിപ്പിച്ചു

ജാഗ്രതാ സമിതി പരിശീലനം സംഘടിപ്പിച്ചു

ചെങ്ങളായി ഗ്രാമ പഞ്ചായത്ത്‌ വാർഡ് ജാഗ്രതാ സമിതി അംഗങ്ങൾക്കു സംഘടിപ്പിച്ച പരിശീലനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.പി. വിപിന അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ല ചെയർമാൻ അഡ്വ :ഏ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ. കെ.രവി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എം വി ബിന്ദു, പി വി രാജൻ, കെ സി അമ്മുക്കുട്ടി, സി ഡി എസ് ചെയർപേഴ്സൺ കെ ബിന്ദു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. വാർഡ് തലത്തിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടിയുടെയും നോട്ടീസ് ബോർഡിന്റെയും പ്രകാശനം നിർവ്വഹിച്ചു.

സോഷ്യൽ വർക്കർ അനുശ്രീ സി ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ പി സ്വാഗതവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനുശ്രീ എം നന്ദിയും പറഞ്ഞു

0/Post a Comment/Comments