Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൃഷിയറിവിനായി കാര്‍ഷിക വിദ്യാര്‍ഥികളുടെ ഗ്രാമസ്പര്‍ശം തുടങ്ങി

കൃഷിയറിവിനായി കാര്‍ഷിക വിദ്യാര്‍ഥികളുടെ ഗ്രാമസ്പര്‍ശം തുടങ്ങി

മയ്യില്‍: പടന്നക്കാട് ഗവ. കാര്‍ഷിക കോളജ്, മയ്യില്‍ പഞ്ചായത്ത് എന്നിവ ചേര്‍ന്ന് ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടി 'ഗ്രാമസ്പര്‍ശം' തുടങ്ങി. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എന്‍.വി.ശ്രീജിനി അധ്യക്ഷത വഹിച്ചു. കാര്‍ഷിക കോളജ് ഡീന്‍ ഡോ. ടി.സജിതാറാണി വിശദീകരണം നല്‍കി. വിജ്ഞാന വ്യാപന വിഭാഗം പ്രൊഫ. ആര്‍.എല്‍. അനൂപ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.ബാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ പി.പി.ശ്രീജ, കെ.രമേശന്‍, ഡോ.പി.കെ.മിനി, കൃഷി ഓഫീസര്‍ അശോക് കുമാര്‍, വര്‍ഷ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പരിപാടി 28-ന് സമാപിക്കും. പഞ്ചായ്തതിലെ വിവിധ പാടശേഖരങ്ങളില്‍ സന്ദര്‍ശനം നടത്തും.

0/Post a Comment/Comments