മയ്യിൽ: ബി.ജെ.പി. മയ്യില്‍ മണ്ഡലം ഏകദിന ശില്പശാല കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ നടന്നു. ബി.ജെ.പി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മയ്യില്‍ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. തദ്ധേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളായി മല്‍സരിച്ചവരെയും കൊളച്ചേരി പഞ്ചായത്തില്‍ രണ്ടാം തവണയും ചേലേരിയില്‍ നിന്ന് വിജയിച്ച വി.വി.ഗീതയെയും അനുമോദിച്ചു. ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭന്‍, അഡ്വ.എ.വി.കേശവന്‍, അരുണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതിയംഗം ബേബി സുനാഗര്‍, എ.പി.ഗംഗാധരന്‍, മുണ്ടേരി ചന്ദ്രന്‍, ടി.സി.മോഹനന്‍, കെ.കെ.നാരായണന്‍, രവീന്ദ്രന്‍ കടമ്പേരി, എം.വി.ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment