ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഐപിപിഎൽ, കില പ്രിൻസിപ്പാൾ ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിപി വിപിന അധ്യക്ഷത വഹിച്ചു. വികസന കാഴ്ചപ്പാട് വൈസ് പ്രസിഡണ്ട് കെ. കെ രവി അവതരിപ്പിച്ചു. 2026 -27 വർഷത്തെ പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എംപി ആദംകുട്ടി, വി പി മോഹനൻ, അഡ്വ. കെ കെ രത്നകുമാരി, കെ. മിനേഷ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ ഡോ. പ്രജിന പി.വി യെ ചടങ്ങിൽ വെച്ച് ആദരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി ബിന്ദു പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റുഖിയ പി പി, ഭവാനി എ.വി,രാജൻ പി.വി, കെ. സി അമ്മുക്കുട്ടി, ടി. രാജ്കുമാർ, പി പ്രകാശൻ, കെ ദിവാകരൻ, ഹാരിസ് കെ. പി, ഇ. ഗോവിന്ദൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ പി യു സ്വാഗതവും കമാലുദ്ദീൻ എൻപി നന്ദിയും പറഞ്ഞു.


Post a Comment