Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് കാവ് കളിയാട്ടത്തോടനുബന്ധിച്ച് തിരുവായുധം എഴുന്നള്ളത്ത് നടത്തി

മയ്യില്‍ ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് കാവ് കളിയാട്ടത്തോടനുബന്ധിച്ച് തിരുവായുധം എഴുന്നള്ളത്ത് നടത്തി

മയ്യില്‍:  ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് കളിയാട്ട ക്കാവിലേക്കുള്ള തിരുവായുധങ്ങള്‍ വേളം മഹാ ഗണപതി ക്ഷേത്രത്തിലെത്തിച്ച് വണങ്ങി. മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പൂള്ളൂര്‍ കണ്ണന്‍, പൂല്ലൂര്‍ കാളി എന്നി തെയ്യങ്ങളുടെ കോമരങ്ങളാണ് തിരുവായുധങ്ങള്‍ എഴുന്നള്ളിച്ചത്. പ്രധാന പൂജാരി മാക്കന്തേരി ഇല്ലത്ത് മഹാസേനന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. തിങ്കഴാഴ്ച രാവിലെ മുതല്‍ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങള്‍. വൈകീട്ട് കൂടിയാട്ടം.  ചെവ്വാഴ്ച രാവിലെ പുള്ളൂര്‍ കണ്ണന്‍, പൂള്ളൂര്‍ കാളി,  കണ്ണങ്ങാട്ട് ഭഗവതി തെയ്യങ്ങളുടെ വെള്ളാട്ടം.രാത്രി കൂടിയാട്ടം.  ബുധനാഴ്ച രാവിലെ കണ്ണങ്ങാട്ട് ഭഗവതി,  തുടര്‍ന്ന് പുള്ളൂര്‍ കണ്ണന്‍, പുള്ളൂര്‍ കാളി തെയ്യങ്ങള്‍. ഉച്ചക്ക് ഒന്നിന് മേലേരി കയ്യേല്‍ക്കല്‍ രണ്ടിന്  മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.

0/Post a Comment/Comments