Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ചാലങ്ങോട്ട് പുതിയഭഗവതി കാവ്  കളിയാട്ടം
മയ്യില്‍: കണ്ടക്കൈ ചാലങ്ങോട്ട് പുതിയ ഭഗവതി കാവ് കളിയാട്ടം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടക്കും. 26-ന് രാവിലെ   പയംകുറ്റി. വൈകീട്ട് മലയിറക്കല്‍, തുടര്‍ന്ന് മുത്തപ്പന്‍ വെള്ളാട്ടം. 27-ന് വൈകീട്ട് പുതിയ ഭഗവതിയുടെ തോറ്റം, ഗുളികന്‍ വെള്ളാട്ടം, തുടര്‍ന്ന് തോറ്റങ്ങള്‍. രാത്രി  പത്തു മുതല്‍ വീരന്‍, വീരകാളി, കരികണ്ടാ തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്. 28-ന്് പുലര്‍ച്ചെ അഞ്ചിന്  പുതിയ ഭഗവതിയുടെ പുറപ്പാട്. തുടര്‍ന്ന് ഭദ്രകാളി തെയ്യം.  എട്ടിന് തോറ്റങ്ങള്‍.  വൈകീട്ട് കാരന്‍ ദൈവം വെള്ളാട്ടം.  രാത്രി ഏഴിന് ഇളംങ്കോലം. പത്തിന്  പുലിയൊരു കണ്ണന്‍,  11-ന് തോട്ടുങ്കര ഭഗവതിയുടെ തോറ്റം. മാര്‍ച്ച് ഒന്നിന്  പുലര്‍ച്ചെ നാലിന് തോട്ടുങ്കര ഭഗവതിയുടെ പുറപ്പാട്. രാവിലെ  ഒന്‍പത് മുതല്‍ കാരന്‍ ദൈവം,  തുടര്‍ന്ന് മലക്കാരന്‍, പുലിയൊരു കണ്ണന്‍,  അറയില്‍ ചുകന്നമ്മ, തായ്പരദേവത,  തുലാഭാരം തൂക്കല്‍, ദൈവത്തെ കയ്യേല്‍ക്കല്‍,  ആയുധം എഴുന്നള്ളിപ്പ്.

0/Post a Comment/Comments