Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉത്പാദന മേഖലയ്ക്ക് മുൻതൂക്കം : കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

ഉത്പാദന മേഖലയ്ക്ക് മുൻതൂക്കം : കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു


കൊളച്ചേരി :ഉത്പാദന മേഖലയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വത്സൻ ബജറ്റ് അവതരണം നടത്തി. 25, 53, 30, 944 രൂപ വരവും 22,63,27,525 രൂപ ചെലവും, 2,90,03,419 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ഉത്പാദന മേഖലയ്ക്ക് പുറമെ സാമൂഹിക സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികളുടെ വ്യാപനം, മഴവെള്ള സംഭരണ സംവിധാനം, ശുചിത്വ പ്രവർത്തനങ്ങൾ, കർഷകർക്ക് പിന്തുണാ പദ്ധതികൾ, ജൈവകൃഷി പ്രോത്സാഹനം, വനിതാ സ്വയം സഹായസംഘങ്ങളുടെ ഉത്പാദന യൂണിറ്റുകൾ, യുവാക്കൾക്ക് സംരംഭകത്വ പരിശീലനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള ക്ഷേമ പദ്ധതികൾ, ലൈഫ് ഭവന പദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

കൃഷി - അനുബന്ധ മേഖലകൾക്ക് 7,65,99,283,  കണക്കുകൾ രേഖകൾ തയ്യാറാക്കൽ, ജനസേവനം കാര്യക്ഷമമാക്കൽ എന്നിവയ്ക്ക് 90,00,000, , പ്രാദേശിക സാമ്പത്തിക വികസനം ചെറുകിട വ്യവസായം 5,00000, പൊതുമരാമത്ത് 2,17, 00,000, ദാരിദ്ര്യ ലഘൂകരണം സാമൂഹ്യക്ഷേമം  1,30,00,000, വനിത ശിശുക്ഷേമം 90,00,000, ആരോഗ്യ മേഖലയ്ക്ക് 85,00,000, കുടിവെള്ളം ശുചിത്വം 47, 19,000, പട്ടികജാതി വികസനം 45,00,000, വിദ്യാഭ്യാസം കലാ സംസ്കാരം 36,00,000, പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം  5,50,000 എന്നിങ്ങനെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.


അംഗൻവാടികൾ, സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും, ഉപകേന്ദ്രങ്ങളുടെയും ആയുർവ്വേദ ഹോമിയോ സേവന നിലവാരം ഉയർത്തൽ. പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ആമുഖഭാഷണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി അബ്ദുൽ മജീദ്, എം അബ്ദുൽ അസീസ്, കെ.ബാലസുബ്രഹ്മണ്യൻ,ഇ.പി ഗോപാലകൃഷ്ണൻ, കെ.പി സജീവ്, കെ.എം ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജനേഷ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഫസീല നന്ദിയും പറഞ്ഞു.

0/Post a Comment/Comments