Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ നാടകക്കൂട്ടംകെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക സി.ആര്‍.സി. ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ വാര്‍ഷികാഘോഷം

മയ്യില്‍ നാടകക്കൂട്ടംകെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക സി.ആര്‍.സി. ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ വാര്‍ഷികാഘോഷം

മയ്യില്‍:കെ.കെ. കുഞ്ഞനന്ദന്‍ നമ്പ്യാര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം, മയ്യില്‍ നാടക്കൂട്ടം എന്നിവയുടെ വാര്‍ഷികാഘോഷം സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ നാടകക്കൂട്ടത്തിന്റെ ഏഴാമത്  നാടകമായ വേലായുധന്റെ ഭീമന്‍ അരങ്ങേറി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബേബി സൂര്യഗ്രാമത്തിന്റെ സ്മരണാര്‍ഥം ആര്‍പ്പെടുത്തിയ  അഖില കേരള നാടക രചനാ മത്സര പുരസ്‌കാര വിതരണവും നടന്നു. ബിനീഷ് ചേളന്നൂര്‍, ബിച്ചൂസ് ചിലങ്ക, ജിഷ അഭിനയ എന്നിവര്‍ക്ക് ഇ.പി.രാജഗോപാലന്‍ പരസ്‌കാരം കൈമാറി.  പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഒ.എംഅജിത്കുമാര്‍, പി.കെ.വിജയന്‍, എ.അശോകന്‍, കെ.കെ.ഭാസ്‌കരന്‍,  കെ.വി.അബ്ദുള്‍ റഹിമാന്‍, പി.പി.സൗമിനി, ടി.കെ.ബാലകൃഷ്ണന്‍, സി.സന്ധ്യ, ബിജു കണ്ടക്കൈ, വി.വി.മോഹനന്‍, പി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments