.സയന്‍സിയ' ശാസ്ത്ര- വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന് സമാപിക്കും
ചിത്രം 24hari15 ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശാസ്ത്ര വിദ്യാഭ്യാസ പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ്് സി.നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.
കുറ്റിയാട്ടൂര്‍: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി. ജയരാജന്റെ വിരമിക്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്ര വിദ്യാഭ്യാസ പ്രദര്‍ശനം 'സയന്‍സിയ' ശനിയാഴ്ച സമാപിക്കും. പരിപാടി കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എം. പ്രസിഡന്റ് കെ.പ്രിയേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍, പ്രഥമാധ്യാപകന്‍ എം.സി.ശശീന്ദ്രന്‍, കെ.പി.ദീപ്തി, കെ.റിംല, പ്രിന്‍സിപ്പല്‍ എ.വി.ജയരാജന്‍, പ്രോഗ്രാം കണ്‍വീനര്‍ പി.സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ മെഡിക്കല്‍ കോളജുകള്‍, പുരാവസ്തു വകുപ്പ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി 20 ലധികം സ്റ്റാളുകളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
Post a Comment