നാറാത്ത് : നാറാത്ത് ശ്രീ പുളിയാങ്കോടൻ തറവാട് ദേവസ്ഥാന കളിയാട്ടം മഹോത്സവം ജനുവരി 26 മുതൽ 28 വരെ തിങ്കൾ ചൊവ്വ ബുധൻ (1201 മകരം 12, 13, 14) ദിവസങ്ങളിൽ നടക്കും.
26.01.2026 മകരം 12 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ഗുരുപൂജ നടക്കും.
27.01.2026 മകരം 13 ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഗണപതിഹോമം വൈകുന്നേരം 6 മണിക്ക് സന്ധ്യവേല തുടർന്ന് തോറ്റങ്ങളും നടക്കും. രാത്രി 7 മണിക്ക് പുലിയൂർകണ്ണൻ്റെ വെള്ളാട്ടം രാത്രി 7 30ന് വയനാട്ടുകുലവന്റെ വെള്ളാട്ടം തുടർന്ന് തായിപര ദേവതയുടെ തോറ്റം എന്നിങ്ങനെ നടക്കും.
സമാപന ദിവസമായ മൂന്നാം ദിവസം മകരം 14 ബുധനാഴ്ച പുലർച്ചെ 4 30ന് പുലിയൂർ കണ്ണൻ ദൈവത്തിൻറെ പുറപ്പാട് അഞ്ചുമണിക്ക് വയനാട്ടുകുളം ദൈവത്തിൻറെ പുറപ്പാട്, മേലേരി കൈയേക്കൽ തുടർന്ന് ആദിപരശക്തിയായ തായിപരദേവതയുടെ തിരുമുടി നിവരിലൂടെ കളിയാട്ട മഹോത്സവത്തിന് സമാപനം കുറിക്കും.

Post a Comment