കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ യൂനിറ്റ് പ്രവർത്തക സമിതി പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂനിയൻ അംഗങ്ങളായ പഞ്ചായത്ത് ജനപ്രതിനിധികളെ അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് ജോയിന്റ് സിക്രട്ടറിയും കുറ്റ്യാട്ടൂർ യൂനിറ്റിലെ നിരീക്ഷകനുമായ എം.വി. ഇബ്രാഹിം കുട്ടി, കുറ്റ്യാട്ടൂർ യുനിറ്റ് മെമ്പർ ആയ കെ.പി.നാരായണൻ എന്നിവരാണ് അനുമോദിക്കപ്പെട്ടത്. യുനിറ്റ് പ്രസിഡൻറ് എം.ജനാർദ്ദനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പി പി രാഘവൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി.
തുടർന്ന് സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.പി. വിജയൻ നമ്പ്യാർ, വിരമാദേവി ടീച്ചർ, വി.വി.ബാലകൃഷ്ണൻ മാസ്റ്റർ, വി..പി.നാരായണൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, കെ കെ.സുരേന്ദ്രൻ, പി. കുട്ടിക്കൃഷ്ണൻ, മുകുന്ദൻ പുത്തലത്ത്, എം.ജെ. ജ്യോതിഷ്, ബാബു അരിയേരി എന്നിവർ ആശംസകൾ നേർന്നു. കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



Post a Comment